പീതന്‍ കെ വയനാട്
യാത്രക്കിടയില്‍
ഞാന്‍ ചിലപ്പോള്‍
കണ്ണുകളടച്ച് നിശബ്ദനായി
ആദ്യ യാത്രകളുടെ അകാംക്ഷകളാല്‍
കവ്തുകമുണര്‍ത്തിയ കാഴ്ചകളില്‍
മുഴുകിയിരിക്കും.
കണ്ണെത്താദൂരത്തോളം
കാളകൂറ്റനുഴുതുമറിച്ച
പാടശേഖരങ്ങള്‍,
കാറ്റിലാടുന്ന നെല്‍ച്ചെടികള്‍
തിനക്കതിരുകള്‍ ,
ചോളതഴപ്പ് ,
പരുത്തിപൂക്കള്‍,
ഗോതമ്പ് വര്‍ണ്ണം
കടുക് വസന്തം
ഒക്കെ പിന്നിട്ട്
ചുരമിറങ്ങുമ്പോള്‍
കുളിര്‍കാറ്റ്,
കുളിര്‍കാറ്റ്,
കുളിച്ചീറ൯ മുടി കോതുന്ന ഗ്രാമശ്രീകള്‍
തുവര്‍ത്താനിട്ട തുണിത്തരങ്ങള്‍
ചുറ്റു വേലികളില്ലാത്ത
അയല്‍പ്പെരുമകള്‍ .
അകാംക്ഷകള്‍ക്കിപ്പോള്‍
കാഴ്ചപ്പുറങ്ങള്‍ മാറിയിരിക്കുന്നു
ഇരു പുറവും ബഹുനില മാളികകള്‍
ഇടിച്ചു നികത്തിയ കുളപ്പഴമകള്‍
ഇട തിരിച്ച മതില്‍കെട്ടുകള്‍
തുള്ളി പോലും വെള്ളം താഴാത്ത
തിരു മുറ്റങ്ങള്‍
ഇനിയും കാഴ്ച.........
No comments:
Post a Comment