Follow by Email

Wednesday, November 30, 2011

കവിത: സീതായനം

പീതന്‍ കെ വയനാട്

  
നാഥാനീയെന്നരികില്  നില്ക്കുന്നുവോ
യാതനകളെന് ഗാഥയെഴുതിക്കഴിഞ്ഞുവോ
ഉണ്ണികള്  പഴങ്കഥകളേറ്റു പറയുന്നുവോ
മണ്ണിലെന്  വ്യഥഗംഗയൊഴുകിപ്പരന്നുവോ
രാമ നാമങ്ങളാല് സന്ധ്യകള് നിറഞ്ഞുവോ
ഭൂമിയെന്കഥകേട്ടുനീറി ത്തുടങ്ങിയോ?
ശിവ ചാപ മൊറ്റയ്ക്കുയര്ത്തിക്കുലച്ചു നീ
യശ:സ്വികള്ക്കൊരു പടികടന്നെന്റെ യുള്ത്താരി-
ലാരിലുമര്ഹനായുണര്വിന്റെമന്ത്രമാ-
യാരാദ്ധ്യനായ്, ഞാന് ഗര്വോടെനിന്നെ
വരിച്ച നാളെന്കൈഗ്രഹിച്ചാത്മസഖിയാ -
യുയര്ത്തി നീയെന്വിരലില് നിന്മുദ്ര
മോതിര മണിയിക്കയെന്മിഴിക-
ളാര്ദ്രംനിറഞ്ഞമുഹൂര്ത്തങ്ങ-
ളോര്മ്മകളോര്മ്മകള്  നാഥാ.

അവിടുന്ന്പൊട്ടിച്ചവില്ലിന്റെഞാണൊലികള്
ഹൃദയത്തിലത്ഭുതം മാറ്റൊലി ക്കൊണ്ടതും
ഭയചകിത മന്ത: പുരത്തില് ഞാനൊറ്റയ്ക്കു
പ്രിയ പാദചലനങ്ങള് കാതോര്ത്തിരുന്നതും
ഒരുവാക്കു  നീയെന്നി ലാദ്യത്തെ യസ്ത്രമായ്
ചിര സൗഹൃദം പോലെ പ്രിയം മൊഴിഞ്ഞതും
പ്രണയ വിവശം നീയെന്നി ലൊരു മൃദുസ്പര്ശമാ-
യണ മുറിഞ്ഞൊഴുകവേയതിലാഴ്ന്നലിഞ്ഞതും
അറിഞ്ഞവള് നിറഞ്ഞവള നുരക്തയായവ -
ളവിഭക്തയായവളിരുമെയ് വിഷാദം മറ-
ന്നെന്നു മൊരു ജീവനായ് തുടിച്ച വള് നിന് സീത.

നിന് മൃദുസ്പര്ശനംമധുരമാമാനുഭവം
നിന് വാക്ക് ജീവനി ലാജന്മ സാന്ത്വനം
മിഴി നീര് നിനക്കയോളിക്കുന്നുഞാന്കണ്ണില്
മൃദു സ്വനമീ വേളകരുതുന്നു ഞാന് നാവില്
വഴിയെത്ര നാമൊത്തു താണ്ടി വനാന്തര
ശരദൂര സന്ധ്യകള് :രാവിലിള വേല്‍ക്കുവാന്‍
വന പര്ണ്ണശാലയു മതില് നാമുറങ്ങിയ
തൃണ ലതാ തല്പവുമോര് മ്മകളോര്മ്മകള് നാഥാ.

പൂക്കള് ക്കതിന്നുള്ളിലെ തുള്ളിമധുവിന്നുകരയുന്ന
പെങ്ങള് ;പെങ്ങള് നിനക്കറിയുമോ രാമാ ,
പ്രാണനിലെ ന്നെന്നുമുണരുന്ന   വത്സല
പതിനേഴില് വീടിന്റെ യഭിമാന മന്ത -
സ്സുടപ്പിറന്നോള് ക്കുല കു മുഴുവന് കൊടുക്കാന്
കൊതിക്കുന്നൊരാങ്ങളപ്പെരുമ, യവള് -
ക്കേറ്റൊരപമാന മാരണ്യവന്യതയി -
ലേകരാംനമ്മള്ക്കു   വിനയാകുമെന്നോര്ത്തു
ഞാനന്നു വിലപിച്ചു രാമാ; വിനാശത്തി
ലേയ്ക്കുളൊരൂടുവഴിയില്നമ്മള്മൂവര്,
മുച്ചൂടുമെന്നിലതുനീറിപ്പിടിക്കെയൊരു
മാനെന്റെമോഹമായതിന്പിറകെനീ,
പോയിനിന്ശബ്ദമകലെ " രക്ഷിക്കലക്ഷ്മണാ "
" രക്ഷിക്കലക്ഷ്മണാ " യെന് പ്രിയനെന്തോ
പിണഞ്ഞെന്നുകരുതിഞാനറിയാതെ
വിലപിച്ചു  രാമാ - അറിയാതെ വിലപിച്ചു രാമാ.

അരുതാത്തതൊന്നു ഞാന് ചെയ്തു പോയന്നാദ്യ-
മനുജന്റെ വാക്കുകള് ധിക്കരിച്ചതിര്രേഖ,
മറികടന്നന്യന്റെ  പിടിയില് പിടഞ്ഞെത്ര
ദുരിതങ്ങള്, ദു:ഖങ്ങളോര്ക്കുവാന് വയ്യെനി
യ്ക്കലകടല് കടന്നകലെയക്കരെചെന്നതുമശോക
വനിയില് രാമജപ മോടുറങ്ങാതിരുന്നതും
ജലപാനമില്ലാത്തനാളുകള്ക്കറുതിയാ-
യംഗുലീയംകൊണ്ടുനിന്ദൂതനെന്നെനമിച്ചതും
കളിയായ് കുരങ്ങന്റെവാല്പന്തമാക്കിയവ-
രതുകൊണ്ടുമാരുതിയഗ്നിതിരതീര്ത്തതുമത്തീയില്
അരചന്റെപുരിയാകെയാളിപ്പടര്ന്നതും
അശരണരങ്ങിങ്ങലച്ചാര്ത്തുവീണതുമൊരു
നടുക്കത്തോടറിഞ്ഞവളവിവേകിഞാന്
നിന്റെപ്രിയസഖി, യൊരുതീഷ്ണയുദ്ധത്തി-
നെന്നെന്നുമപരാധിയായവള്.

യുദ്ധം കൊടുംചതികള് ക്രൂരതകള്,
ആര്ജയിച്ചാര്തോറ്റുവെന്നറിഞ്ഞില്ലഞാ-
നെന്നെ നീതടവറയില്നിന്നുമോചിപ്പിച്ചു,
മണ്ഡോദരിയ്ക്കാത്മനാഥന്മരിച്ചു പോയ്
മക്കള് മരിച്ചുപോയ്, ലങ്കയ്ക്കു കീര്ത്തിപോ-
യനവധി വിധവമാര് ക്കെന്നെന്നുമായ്പോയി
ജീവിതമതില്നൊന്തു, നൊന്തില്ലഞാനെന്റെ
പ്രിയന്റെജയ ഭേരിയില് സര്വ്വംമറന്നു,
പക്ഷെ നാഥാ നിന് ജ്ഞാനികള്; നീ-
യെന്നെയഗ്നിയില്വിശുദ്ധിക്കു സാക്ഷ്യമായ്
കനലെരി വിലേയ്ക്കുവഴികാട്ടി, ഞാന്
കണ്ണീരിനാലെരിതീയണച്ചന്നു നിന് പ്രിയ
പത്നിയായെങ്കിലും രാമാ സീത സീത-
യെന്നും വ്യഥാഗന്ധി-സീതയെന്നുംവ്യഥാഗന്ധി.

ഒരുമഴപക്ഷിപോല്ഞാന്നിന്നി -
ലഭയമാര്ന്നമ്മമാര്ഭര്ത്സിക്കെ -
യൊരുവേളകരുണയ്ക്കുയാചിച്ചുനില്ക്കെ
മൃഗ തുല്യനായി നീ; നിന്രാജധര്മ്മവും
അറിയാതെ പോയെന്നെ യന്ത്യയാത്രാ-
മൊഴിചൊല്ലി ഞാനകലവേ, നീയന്നു
കാടിന്റെയിരുള്വഴിയിലെന്നെമറന്നു
ചെറുവിരല് മുറിച്ചന്നു വാള്മുനയിലെന് രക്ത-
മടയാളമായനജനങ്ങേയ്ക്കുനല്കി-
യെന് മൃത്യു വാര്ത്ത , യെന്മൃതികാഴ്ച .
ആരൊക്കെആഹ്ലാദമൊപ്പംപകുത്തമ്മമാര്;
നിങ്ങള് ജനതതി ജ്ഞാനികള് പിന്നെ -
യരോക്കെ യരോക്കെനാഥാ.......
ഞാനഗ്നി ശുദ്ധയാണെങ്കിലുമശുദ്ധയോ
ജ്ഞാനികള് നിന് സഭയിലെന്തലങ്കാരമോ?

കാടിന്റെകനലെരിവ് കണ്ടറി ഞ്ഞുള്ളിലൊരു
നീഡത്തില് നിന്മക്കള്ഞാനുംപുകഴ്ത്തിയത്
നിന് പേര് രാമാ ,രാമനാമങ്ങളാണു ള്
നിറയെ യൂഷ്മളംനാടിന്റെ യധിപതി
നിനക്കിഷ്ട മധികാര ഭാഗ്യങ്ങള് ,
ആരോരുമില്ലാത്തവള്സീത ,ഭൂമിക്കു
ഭാരമായുഴവില് പിറന്നവള് ,ജനകന്റെ
പ്രിയ പുത്രി യെന്നറിഞ്ഞെന്ബാല്യ കൌമാര
മാരിലും മോദം നിറഞ്ഞതെന്ഭാഗ്യമാ -
മാശ്വാസമോര്മ്മകളോര്മ്മകള് നാഥാ.

അക്കഥകളൊക്കെ  പറഞ്ഞുണ്ണികള്നിന്റെ
കണ്ണില് കനിവേറ്റി യെന്നോ?
ഇക്കാടിനെന്നെവേണം; നിനക്കായുസ്സിന്
ശുഷ്കി ച്ചോരി ദ്ദേഹമെന്തിനിനി നാഥാ
മതിദൂരെയരികില്നാമിനിയെന്നുമന്യരാം
അതിവിദൂരങ്ങളിരുധ്രുവ ദൂരജീവിതം.
തെല്ലും മടിയ്ക്കാതൊരമ്പെന്റെ നെഞ്ചില് നീ
യെന്നേതറച്ചെന്റെ ചാരിത്ര്യശുദ്ധിയില്
അന്നേ മരിച്ചു നിന് സീത; വിചിത്രമാണാര്യന്റെ
സംസ്കാരമതില്ഭേദമെന്നച്ഛനല്ലേ?
അറിയുന്നു ഞാനിന്നു  രാവണനെന്നച്ഛ-
നിനിയെന്തു ജനിസൗഖ്യമീജന്മമിവിടന്ത്യമെന്
പ്രിയരാമാ .... വിട യിന്നു രാമാ.
ഇതു തന്നെ യാത്മായനമുനമ്പറിയുന്നു രാമാ!
ഇതു തന്നെ സീതായന മുനമ്പറിയിന്നു രാമാ!!


2 comments:

  1. വായിക്കാന്‍ വളരെ ബുദ്ധിമുട്ടി. ഫോണ്ടിന്റെ പ്രശ്നമാണ്. അഞ്ജലി ഓള്‍ഡ് ഫോണ്ടാക്കിയാല്‍ നന്നായിരിക്കും....

    ReplyDelete