Follow by Email

Wednesday, March 21, 2012

കവിത :പറിച്ചുനട്ടമരം

പീതന്‍ കെ വയനാട്


പറിച്ചു നട്ടൊരു മരം ;പണ്ട്
പാഴ്വിത്തു പൊട്ടികിളിര്‍‍ത്തൊ-
രരുവിക്കരയിലീരിലകള്‍ നിര്‍ത്തി
തളിര്‍ത്തൊരു തൈമരം
പലരുടെ ചവിട്ടേറ്റടിഞ്ഞു വീണ്ടും
തളിര്‍ത്തായിരമിലച്ചാര്‍ത്തി
ലുന്മാദിയായ് കലവര‍ഷവും വേനലും
കാറ്റുമരുണാഭയുമേറ്റൂറ്റമളിയോ-
നിവിടെ കൊടും ചൂടിലീയുഷ്ണസാന്ദ്
മരുവില്‍, തളരാത്തതരുവായില
ചുടിനില്‍ക്കായണഗ്നിനിഴലില്‍
നീലാകാശ കുടക്കിഴില്‍ സാന്ധ്യ-
ച്ഛായാഭയവൂം കാത്ത് കാലവേഗങ്ങളില്‍
വര്‍ഷ ഹേമന്തശൈത്യോത്സവങ്ങള്‍
തന്നോര്‍മകയങ്ങളില്‍
ഇടംവലംകണ്ടഷ്ട്ടദിക്കുകള്‍ കണ്ടാശ
പൂക്കും വസന്തങ്ങള്‍വന്നുപോയീവഴി-
യിരുളില്‍ സുഗന്ധിയായ്‌, പകല്‍പലേ
വര്‍ണ്ണമായ് പതിവുകള്‍ തെറ്റാതെ
പൂര്‍ണ്ണാര്‍‍പ്പണാര്‍ജ്ജവം കൈവിടാ
കാര്‍ക്കശ്യം കാത്തുസൂക്ഷിചൂഷ്മ വാഹിയാ-
മീമണ്ണിലന്യരോടൊത്തു വിധി
പങ്കിട്ടുതണലേകിവേരിലെതരള
ലോമികകളാലിറ്റ് ജലാര്‍ദ്രത
പരതി പകച്ചു നില്‍ക്കും മരം
ചില്ലകളുലുചാര്‍ത്തുവീശും കൊടുങ്കാറ്റി-
ലെല്ലാ വിഷാദവുമൊതുക്കിതനിച്ചു ഞാന്‍,
വല്ലാതെ നൊന്തിളംപത്രങ്ങള്‍ വീഴുമ്പൊ-
ളല്ലല്‍മൊഴിഞ്ഞഭ യാര്‍ഥികിളി -
പ്പറ്റമെന്‍ നെഞ്ചിലെല്ലാം സഹിച്ചു ഞാ -
നേതോ കിനാവിലെ കേദാര ഭൂവി -
ന്നനന്യാല്മ ഭാവം കൊതിക്കു മ്പോ -
ളിളംവെയില്‍ ,മഴചാറ്റലീറന്‍
കുളിര്‍ കാറ്റില തുമ്പി ലൂറിയൂര്‍ന്നിറ്റു
വീഴും ഹിമകണം ,ഹൃദി നിറയുന്നു പിന്നെയും .
ഇല കൊഴിഞ്ഞേകാകിയെന്‍
ശിശിര വ്യഥയൊന്നു മറിയാതെ
ശിലയോങ്ങി നില്‍ക്കുവോര്‍
ശിഖരം മുറിക്കുവോര്‍;ശില്പ വേലക്ക്
ശ്രേഷ്ഠമേന്നോതിയുളി മിനുക്കുന്നവര്‍
മേഘമോഹങ്ങളോമനിച്ചുള്ളില്‍
കടം കൊണ്ട രൂപങ്ങള്‍ കൊത്തുവോ -
രാരോക്കെയാഗ്രഹം പങ്കിടും താന്തരാം
പാന്തരെന്‍ ചുറ്റു മെഴുതാത്ത
കഥയിനിയുമെത്രയാം.
ഞാന്‍ പറി ച്ചു നട്ടൊരു മരം ;പണ്ട്
പാഴ്വിത്തു പൊട്ടി കിളിര്‍ത്തോ-
രരുവി ക്കരയിലീരിലകള്‍ നീര്‍ത്തി
തളിര്‍ത്തൊരു തൈമരം .
താഴ്വര ചൂഴ്ന്നൊഴുകുംപുഴ പുല്‍മേട്,
പൂക്കള്‍ പൂമ്പാറ്റകള്‍ നീര്‍ത്തടം,
പിറവി കൊണ്ടാര്‍ദ്രഭൂവിന്‍ പുത്ര-
നെങ്കിലുമടര്‍ന്നു ഞാനാഴിതിരകള്‍ താണ്ടീ,
തപ്തതീരത്തുണങ്ങാതുറച്ചു നി -
ന്നായിരം മധുരമാം കനവില്‍ മുഴുകി നിന്നൂ ,
കാലമെന്‍ മൂക തന്ത്രിയില്‍ ശ്രുതിയിട്ട
രാഗങ്ങള്‍ തന്നര്‍ഥമാരറിയുവാന്‍
ഞാന്‍ പറിച്ചു നട്ട മരം ;പണ്ട്
പാഴ് വിത്തു പൊട്ടി കിളിര്‍ ത്തൊ-
രരുവിക്കരയിലീരിലകള്‍ നീര്‍ത്തി
തളിര്‍ത്തൊരു തൈ മരം!
................................................