Friday, March 22, 2013

കവിത
പീതന്‍ കെ വയനാട്
 
 
പ്രണയത്തിന്റെ പഴങ്കഥ പറഞ്ഞ ഒരുവള്‍
 
 
ഹൃദയത്തില്‍ കോരിയിട്ട
തീക്കനല്‍ പോലെ ചിലപ്പോള്‍                      
നീയെന്നെ പൊള്ളിക്കുന്നല്ലോ പെണ്ണേ
 
ഓര്‍മ്മ പുസ്തകത്തില്‍,
നീ കുറിച്ചിട്ട വാക്കുകള്‍ ഒരു മുള്ളു പോലെ
എന്നെ കുത്തി നോവിക്കുന്നല്ലോ
 
എനിക്കറിയില്ല എന്റെ നോവുകള്‍
നിനക്കറിയുമോയെന്ന്?
 
പ്രണയത്തിന്റെ
പഴങ്കഥ പറഞ്ഞ ഒരുവള്‍
എന്നെ വിശ്വസിപ്പിക്കുന്നു,
നിനക്കും ചിലപ്പോള്‍ ഹൃദയത്തില്‍
ഒരു പൊള്ളലുണ്ടാകാറുണ്ടെന്ന്.
ഞാന്‍ പണ്ട് നിന്റെ
കരള്‍ താളില്‍ കുറിച്ചത്
നിന്നെ കുത്തി നോവിക്കാറുണ്ടാകുമെന്ന്.
 
പിന്നെയും വേറൊരുവള്‍
പ്രണയത്തിന്റെ പഴങ്കഥ പറയുന്നു.
 
എനിക്കുറപ്പായിരിക്കുന്നു:
നമ്മള്‍ രണ്ടാളും
പോള്ളലിന്റെ:വേദനയുടെ
ചില നേരമെങ്കിലും
ഉള്ളിലേറ്റുന്നുണ്ടെന്ന്!
....................................................

Wednesday, March 21, 2012

കവിത :പറിച്ചുനട്ടമരം

പീതന്‍ കെ വയനാട്


പറിച്ചു നട്ടൊരു മരം ;പണ്ട്
പാഴ്വിത്തു പൊട്ടികിളിര്‍‍ത്തൊ-
രരുവിക്കരയിലീരിലകള്‍ നിര്‍ത്തി
തളിര്‍ത്തൊരു തൈമരം
പലരുടെ ചവിട്ടേറ്റടിഞ്ഞു വീണ്ടും
തളിര്‍ത്തായിരമിലച്ചാര്‍ത്തി
ലുന്മാദിയായ് കലവര‍ഷവും വേനലും
കാറ്റുമരുണാഭയുമേറ്റൂറ്റമളിയോ-
നിവിടെ കൊടും ചൂടിലീയുഷ്ണസാന്ദ്ര
മരുവില്‍, തളരാത്തതരുവായില
ചുടിനില്‍ക്കായണഗ്നിനിഴലില്‍
നീലാകാശ കുടക്കിഴില്‍ സാന്ധ്യ-
ച്ഛായാഭയവൂം കാത്ത് കാലവേഗങ്ങളില്‍
വര്‍ഷ ഹേമന്തശൈത്യോത്സവങ്ങള്‍
തന്നോര്‍മകയങ്ങളില്‍
ഇടംവലംകണ്ടഷ്ട്ടദിക്കുകള്‍ കണ്ടാശ
പൂക്കും വസന്തങ്ങള്‍വന്നുപോയീവഴി-
യിരുളില്‍ സുഗന്ധിയായ്‌, പകല്‍പലേ
വര്‍ണ്ണമായ് പതിവുകള്‍ തെറ്റാതെ
പൂര്‍ണ്ണാര്‍‍പ്പണാര്‍ജ്ജവം കൈവിടാ
കാര്‍ക്കശ്യം കാത്തുസൂക്ഷിചൂഷ്മ വാഹിയാ-
മീമണ്ണിലന്യരോടൊത്തു വിധി
പങ്കിട്ടുതണലേകിവേരിലെതരള
ലോമികകളാലിറ്റ് ജലാര്‍ദ്രത
പരതി പകച്ചു നില്‍ക്കും മരം
ചില്ലകളുലുചാര്‍ത്തുവീശും കൊടുങ്കാറ്റി-
ലെല്ലാ വിഷാദവുമൊതുക്കിതനിച്ചു ഞാന്‍,
വല്ലാതെ നൊന്തിളംപത്രങ്ങള്‍ വീഴുമ്പൊ-
ളല്ലല്‍മൊഴിഞ്ഞഭ യാര്‍ഥികിളി -
പ്പറ്റമെന്‍ നെഞ്ചിലെല്ലാം സഹിച്ചു ഞാ -
നേതോ കിനാവിലെ കേദാര ഭൂവി -
ന്നനന്യാല്മ ഭാവം കൊതിക്കു മ്പോ -
ളിളംവെയില്‍ ,മഴചാറ്റലീറന്‍
കുളിര്‍ കാറ്റില തുമ്പി ലൂറിയൂര്‍ന്നിറ്റു
വീഴും ഹിമകണം ,ഹൃദി നിറയുന്നു പിന്നെയും .
ഇല കൊഴിഞ്ഞേകാകിയെന്‍
ശിശിര വ്യഥയൊന്നു മറിയാതെ
ശിലയോങ്ങി നില്‍ക്കുവോര്‍
ശിഖരം മുറിക്കുവോര്‍;ശില്പ വേലക്ക്
ശ്രേഷ്ഠമേന്നോതിയുളി മിനുക്കുന്നവര്‍
മേഘമോഹങ്ങളോമനിച്ചുള്ളില്‍
കടം കൊണ്ട രൂപങ്ങള്‍ കൊത്തുവോ -
രാരോക്കെയാഗ്രഹം പങ്കിടും താന്തരാം
പാന്തരെന്‍ ചുറ്റു മെഴുതാത്ത
കഥയിനിയുമെത്രയാം.
ഞാന്‍ പറി ച്ചു നട്ടൊരു മരം ;പണ്ട്
പാഴ്വിത്തു പൊട്ടി കിളിര്‍ത്തോ-
രരുവി ക്കരയിലീരിലകള്‍ നീര്‍ത്തി
തളിര്‍ത്തൊരു തൈമരം .
താഴ്വര ചൂഴ്ന്നൊഴുകുംപുഴ പുല്‍മേട്,
പൂക്കള്‍ പൂമ്പാറ്റകള്‍ നീര്‍ത്തടം,
പിറവി കൊണ്ടാര്‍ദ്രഭൂവിന്‍ പുത്ര-
നെങ്കിലുമടര്‍ന്നു ഞാനാഴിതിരകള്‍ താണ്ടീ,
തപ്തതീരത്തുണങ്ങാതുറച്ചു നി -
ന്നായിരം മധുരമാം കനവില്‍ മുഴുകി നിന്നൂ ,
കാലമെന്‍ മൂക തന്ത്രിയില്‍ ശ്രുതിയിട്ട
രാഗങ്ങള്‍ തന്നര്‍ഥമാരറിയുവാന്‍
ഞാന്‍ പറിച്ചു നട്ട മരം ;പണ്ട്
പാഴ് വിത്തു പൊട്ടി കിളിര്‍ ത്തൊ-
രരുവിക്കരയിലീരിലകള്‍ നീര്‍ത്തി
തളിര്‍ത്തൊരു തൈ മരം!
................................................

Wednesday, November 30, 2011

കവിത: സീതായനം

പീതന്‍ കെ വയനാട്

  
നാഥാനീയെന്നരികില്‍  നില്‍ക്കുന്നുവോ
യാതനകളെന്‍ ഗാഥയെഴുതിക്കഴിഞ്ഞുവോ
ഉണ്ണികള്‍  പഴങ്കഥകളേറ്റു പറയുന്നുവോ
മണ്ണിലെന്‍  വ്യഥഗംഗയൊഴുകിപ്പരന്നുവോ
രാമ നാമങ്ങളാല്‍ സന്ധ്യകള്‍ നിറഞ്ഞുവോ
ഭൂമിയെന്‍കഥകേട്ടുനീറി ത്തുടങ്ങിയോ?
ശിവ ചാപ മൊറ്റയ്ക്കുയര്‍ത്തിക്കുലച്ചു നീ
യശ:സ്വികള്‍ക്കൊരു പടികടന്നെന്‍റെ യുള്‍ത്താരി-
ലാരിലുമര്‍ഹനായുണര്‍വിന്‍റെമന്ത്രമാ-
യാരാദ്ധ്യനായ്, ഞാന്‍ ഗര്‍വോടെനിന്നെ
വരിച്ച നാളെന്‍കൈഗ്രഹിച്ചാത്മസഖിയാ -
യുയര്‍ത്തി നീയെന്‍വിരലില്‍ നിന്‍മുദ്ര
മോതിര മണിയിക്കയെന്‍മിഴിക-
ളാര്‍ദ്രംനിറഞ്ഞമുഹൂര്‍ത്തങ്ങ-
ളോര്‍മ്മകളോര്‍മ്മകള്‍  നാഥാ.

അവിടുന്ന്പൊട്ടിച്ചവില്ലിന്‍റെഞാണൊലികള്‍
ഹൃദയത്തിലത്ഭുതം മാറ്റൊലി ക്കൊണ്ടതും
ഭയചകിത മന്ത: പുരത്തില്‍ ഞാനൊറ്റയ്ക്കു
പ്രിയ പാദചലനങ്ങള്‍ കാതോര്‍ത്തിരുന്നതും
ഒരുവാക്കു  നീയെന്നി ലാദ്യത്തെ യസ്ത്രമായ്
ചിര സൗഹൃദം പോലെ പ്രിയം മൊഴിഞ്ഞതും
പ്രണയ വിവശം നീയെന്നി ലൊരു മൃദുസ്പര്‍ശമാ-
യണ മുറിഞ്ഞൊഴുകവേയതിലാഴ്ന്നലിഞ്ഞതും
അറിഞ്ഞവള്‍ നിറഞ്ഞവള നുരക്തയായവ -
ളവിഭക്തയായവളിരുമെയ് വിഷാദം മറ-
ന്നെന്നു മൊരു ജീവനായ് തുടിച്ച വള്‍ നിന്‍ സീത.

നിന്‍ മൃദുസ്പര്‍ശനംമധുരമാമാനുഭവം
നിന്‍ വാക്ക് ജീവനി ലാജന്മ സാന്ത്വനം
മിഴി നീര്‍ നിനക്കയോളിക്കുന്നുഞാന്‍കണ്ണില്‍
മൃദു സ്വനമീ വേളകരുതുന്നു ഞാന്‍ നാവില്‍
വഴിയെത്ര നാമൊത്തു താണ്ടി വനാന്തര
ശരദൂര സന്ധ്യകള്‍ :രാവിലിള വേല്‍ക്കുവാന്‍
വന പര്‍ണ്ണശാലയു മതില്‍ നാമുറങ്ങിയ
തൃണ ലതാ തല്പവുമോര്‍ മ്മകളോര്‍മ്മകള്‍ നാഥാ.

പൂക്കള്‍ ക്കതിന്നുള്ളിലെ തുള്ളിമധുവിന്നുകരയുന്ന
പെങ്ങള്‍ ;പെങ്ങള്‍ നിനക്കറിയുമോ രാമാ ,
പ്രാണനിലെ ന്നെന്നുമുണരുന്ന   വത്സല
പതിനേഴില്‍ വീടിന്‍റെ യഭിമാന മന്ത -
സ്സുടപ്പിറന്നോള്‍ ക്കുല കു മുഴുവന്‍ കൊടുക്കാന്‍
കൊതിക്കുന്നൊരാങ്ങളപ്പെരുമ, യവള്‍ -
ക്കേറ്റൊരപമാന മാരണ്യവന്യതയി -
ലേകരാംനമ്മള്‍ക്കു   വിനയാകുമെന്നോര്‍ത്തു
ഞാനന്നു വിലപിച്ചു രാമാ; വിനാശത്തി –
ലേയ്ക്കുളൊരൂടുവഴിയില്‍നമ്മള്‍മൂവര്‍,
മുച്ചൂടുമെന്നിലതുനീറിപ്പിടിക്കെയൊരു
മാനെന്‍റെമോഹമായതിന്‍പിറകെനീ,
പോയിനിന്‍ശബ്ദമകലെ " രക്ഷിക്കലക്ഷ്മണാ "
" രക്ഷിക്കലക്ഷ്മണാ " യെന്‍ പ്രിയനെന്തോ
പിണഞ്ഞെന്നുകരുതിഞാനറിയാതെ
വിലപിച്ചു  രാമാ - അറിയാതെ വിലപിച്ചു രാമാ.

അരുതാത്തതൊന്നു ഞാന്‍ ചെയ്തു പോയന്നാദ്യ-
മനുജന്‍റെ വാക്കുകള്‍ ധിക്കരിച്ചതിര്‍രേഖ,
മറികടന്നന്യന്‍റെ  പിടിയില്‍ പിടഞ്ഞെത്ര
ദുരിതങ്ങള്‍, ദു:ഖങ്ങളോര്‍ക്കുവാന്‍ വയ്യെനി
യ്ക്കലകടല്‍ കടന്നകലെയക്കരെചെന്നതുമശോക
വനിയില്‍ രാമജപ മോടുറങ്ങാതിരുന്നതും
ജലപാനമില്ലാത്തനാളുകള്‍ക്കറുതിയാ-
യംഗുലീയംകൊണ്ടുനിന്‍ദൂതനെന്നെനമിച്ചതും
കളിയായ്‌ കുരങ്ങന്‍റെവാല്‍പന്തമാക്കിയവ-
രതുകൊണ്ടുമാരുതിയഗ്നിതിരതീര്‍ത്തതുമത്തീയില്‍
അരചന്‍റെപുരിയാകെയാളിപ്പടര്‍ന്നതും
അശരണരങ്ങിങ്ങലച്ചാര്‍ത്തുവീണതുമൊരു
നടുക്കത്തോടറിഞ്ഞവളവിവേകിഞാന്‍
നിന്‍റെപ്രിയസഖി, യൊരുതീഷ്ണയുദ്ധത്തി-
നെന്നെന്നുമപരാധിയായവള്‍.

യുദ്ധം കൊടുംചതികള്‍ ക്രൂരതകള്‍,
ആര്‍ജയിച്ചാര്‍തോറ്റുവെന്നറിഞ്ഞില്ലഞാ-
നെന്നെ നീതടവറയില്‍നിന്നുമോചിപ്പിച്ചു,
മണ്‌ഡോദരിയ്ക്കാത്മനാഥന്‍മരിച്ചു പോയ്‌
മക്കള്‍ മരിച്ചുപോയ്‌, ലങ്കയ്ക്കു കീര്‍ത്തിപോ-
യനവധി വിധവമാര്‍ ക്കെന്നെന്നുമായ്‌പോയി
ജീവിതമതില്‍നൊന്തു, നൊന്തില്ലഞാനെന്‍റെ
പ്രിയന്‍റെജയ ഭേരിയില്‍ സര്‍വ്വംമറന്നു,
പക്ഷെ നാഥാ നിന്‍ ജ്ഞാനികള്‍; നീ-
യെന്നെയഗ്നിയില്‍വിശുദ്ധിക്കു സാക്ഷ്യമായ്‌
കനലെരി വിലേയ്ക്കുവഴികാട്ടി, ഞാന്‍
കണ്ണീരിനാലെരിതീയണച്ചന്നു നിന്‍ പ്രിയ
പത്നിയായെങ്കിലും രാമാ സീത – സീത-
യെന്നും വ്യഥാഗന്ധി-സീതയെന്നുംവ്യഥാഗന്ധി.

ഒരുമഴപക്ഷിപോല്‍ഞാന്‍നിന്നി -
ലഭയമാര്‍ന്നമ്മമാര്‍ഭര്‍ത്സിക്കെ -
യൊരുവേളകരുണയ്ക്കുയാചിച്ചുനില്‍ക്കെ
മൃഗ തുല്യനായി നീ; നിന്‍രാജധര്‍മ്മവും
അറിയാതെ പോയെന്നെ യന്ത്യയാത്രാ-
മൊഴിചൊല്ലി ഞാനകലവേ, നീയന്നു
കാടിന്‍റെയിരുള്‍വഴിയിലെന്നെമറന്നു
ചെറുവിരല്‍ മുറിച്ചന്നു വാള്‍മുനയിലെന്‍ രക്ത-
മടയാളമായനജനങ്ങേയ്ക്കുനല്‍കി-
യെന്‍ മൃത്യു വാര്‍ത്ത , യെന്‍മൃതികാഴ്ച .
ആരൊക്കെആഹ്ലാദമൊപ്പംപകുത്തമ്മമാര്‍;
നിങ്ങള്‍ ജനതതി ജ്ഞാനികള്‍ പിന്നെ -
യരോക്കെ യരോക്കെനാഥാ.......
ഞാനഗ്നി ശുദ്ധയാണെങ്കിലുമശുദ്ധയോ
ജ്ഞാനികള്‍ നിന്‍ സഭയിലെന്തലങ്കാരമോ?

കാടിന്‍റെകനലെരിവ് കണ്ടറി ഞ്ഞുള്ളിലൊരു
നീഡത്തില്‍ നിന്‍മക്കള്‍ഞാനുംപുകഴ്ത്തിയത്
നിന്‍ പേര് രാമാ ,രാമനാമങ്ങളാണു ള്‍
നിറയെ യൂഷ്മളംനാടിന്റെ യധിപതി
നിനക്കിഷ്ട മധികാര ഭാഗ്യങ്ങള്‍ ,
ആരോരുമില്ലാത്തവള്‍സീത ,ഭൂമിക്കു
ഭാരമായുഴവില്‍ പിറന്നവള്‍ ,ജനകന്റെ
പ്രിയ പുത്രി യെന്നറിഞ്ഞെന്‍ബാല്യ കൌമാര
മാരിലും മോദം നിറഞ്ഞതെന്‍ഭാഗ്യമാ -
മാശ്വാസമോര്‍മ്മകളോര്‍മ്മകള്‍ നാഥാ.

അക്കഥകളൊക്കെ  പറഞ്ഞുണ്ണികള്‍നിന്‍റെ
കണ്ണില്‍ കനിവേറ്റി യെന്നോ?
ഇക്കാടിനെന്നെവേണം; നിനക്കായുസ്സിന്‍
ശുഷ്കി ച്ചോരി ദ്ദേഹമെന്തിനിനി നാഥാ
മതിദൂരെയരികില്‍നാമിനിയെന്നുമന്യരാം
അതിവിദൂരങ്ങളിരുധ്രുവ ദൂരജീവിതം.
തെല്ലും മടിയ്ക്കാതൊരമ്പെന്റെ നെഞ്ചില്‍ നീ
യെന്നേതറച്ചെന്റെ ചാരിത്ര്യശുദ്ധിയില്‍
അന്നേ മരിച്ചു നിന്‍ സീത; വിചിത്രമാണാര്യന്റെ
സംസ്കാരമതില്‍ഭേദമെന്നച്ഛനല്ലേ?
അറിയുന്നു ഞാനിന്നു  രാവണനെന്നച്ഛ-
നിനിയെന്തു ജനിസൗഖ്യമീജന്മമിവിടന്ത്യമെന്‍
പ്രിയരാമാ .... വിട യിന്നു രാമാ.
ഇതു തന്നെ യാത്മായനമുനമ്പറിയുന്നു രാമാ!
ഇതു തന്നെ സീതായന മുനമ്പറിയിന്നു രാമാ!!